Monday, 3 October 2016
റോസ് മേ രിക്കും ,ജസ്‌ന ബെന്നിയ്ക്കും അഭിനന്ദനങ്ങൾ
കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്‌കൂളിൽ വെച്ച് നടന്ന ജില്ല കബ് ബുൾ ബുൾ ഉത്സവത്തിൽ നമ്മുടെ സ്‌കൂളിൽ നിന്നും 10 കബുകളും 10 ബുൾ ബുള്ളുകളും പങ്കെടുത്തു .ചിത്രരചനയിൽ ഒന്നാം സ്ഥാനം റോസ്മേരി അലോഷ്യസ് കരസ്ഥമാക്കി .ജെസ്‌ന ബെന്നി ബീഡ്‌സ് വർക്കിൽ ഒന്നാം സ്ഥാനം നേടി .
കബ് ബുൾബുൾ പ്രവേശ്
നവാഗതരായ കബ് ബുൾബുൾ കുട്ടികളെ പ്രവേശ് ബാഡ്ജ് നൽകി സ്വീകരിച്ചു .സ്‌കൂൾ അസിസ്റ്റന്റ്മാനേജർ റെവ.ഫാ .അലക്സ് നിരപ്പേൽ ബാഡ്ജ് വിതരണം ചെയ്തു .കബ് മാസ്റ്റർ സൂസമ്മ വി .എൽ ,ഫോക്ക് ലീഡർ ഷാന്റി സിറിയക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .ജില്ലയിലെമികച്ച യൂനിറ്റിനുലഭിച്ച അവാർഡ്
അസിസ്റ് .മാനേജർ
യൂണിറ്റിന് നൽകി .
ഒക്ടോബർ 2 .ഗാന്ധിജയന്തി .
ഗാന്ധി അനുസ്മരണം
ഗാന്ധിജയന്തി ദിനാചരണം സമുചിതമായി കൊണ്ടാടി. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്ക്കരണത്തോടൊപ്പം ,ഗാന്ധി അനുസ്മരണ സന്ദേശം സ്കൂൾ ഹെഡ്മിസ്ട്രസ് നൽകി.സ്കൂൾ പിടിഎ അംഗങ്ങളോടൊപ്പം കുട്ടികളും അധ്യാപകരും സ്കൂൾ പരിസരം ശുചിയാക്കി.ഗാന്ധി ക്വിസ് ,ഗാന്ധി സി ഡി പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായി.
സ്കൂൾ ഓണാവധിക്കുശേഷം 19 നു തുറന്നു .അന്നുതന്നെ മുഴുവൻ പരീക്ഷപേപ്പറുകളും കുട്ടികൾക്കുനല്കി ,തിരികെവാങ്ങി .സെപ്റ്റമ്പർ 26
നു മുഴുവൻ ക്ലാസ്സിലും സി പി ടി എ നടത്തി ,രക്ഷിതാക്കളുമായി മൂല്യനിർണയ പേപ്പറുകൾ വെച്ച് ചർച്ചകൾ നടത്തി.പഠനകാര്യങ്ങൾ വിലയിരുത്തപ്പെട്ടു.സിപിറ്റിഎ യിലെ പങ്കാളിത്തം വളരെമെച്ചപ്പെട്ടതായിരുന്നു .
അധ്യാപക ദിനാഘോഷം
അധ്യാപകദിനാഘോഷത്തിൽകുട്ടികൾ അവരുടെ ക്ലാസ്സ്ടീച്ചേഴ്സിന് പൂക്കൾ നൽകി ആദരിച്ചു .സർവീസിൽ നിന്നും
വിരമിച്ച അധ്യാപിക ശ്രീമതി ഫിലോമിന ജോൺ കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി .അധ്യാപകർക്കായി പ്രേത്യേക മത്സരങ്ങൾ നടത്തി .വിദ്യാർത്ഥി പ്രതിനിധികളായി അരവിന്ദ്.പി ,റോസ് മേരി അലോഷ്യസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
ഓണാഘോഷം2016 .
ഈ വർഷത്തെ ഓണാഘോഷം വിപുലമായി കൊണ്ടാടി .പൂക്കളം ഒരുക്കി ,മാവേലിയെ വരവേറ്റു .4 ക്ലാസിലെ ആൽബെർട്ട് മാവേലിയുടെ വേഷം അണിഞ്ഞു .ഓരോക്ലാസ്സിനും വെവ്വേറെ വിവിധ മത്സരങ്ങൾ നടത്തി .തൊപ്പിക്കളി ,മാവേലി സെയ്‌സ് ,സ്പൂൺ റെയ്‌സ് ,കസേരകളി ചാക്കിലോട്ടം ,എന്നിവയായിരുന്നു മത്സരങ്ങൾ .പിടിഎ ,എം പി ടി എ ,എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് കാരണമായി .ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ പായസത്തോടെ നൽകി .
Subscribe to:
Posts (Atom)