Friday 15 August 2014

സ്വാന്ത്ര്യദിനാഘോഷം.



സ്വാന്ത്ര്യദിനാഘോഷം.
                         രാജ്യത്തിന്റെ 68-ാം സ്വാന്ത്ര്യദിനം നിര്‍മലഗിരി പ്രൈമറി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പച്ച ,വെള്ള ,കു‌‌‌‌ങ്കുമം എന്നീ മൂന്നു വര്‍ണ്ണങ്ങളിലുള്ള ടീ ഷര്‍ട്ടുകള്‍ ഈ വര്‍ഷത്തെ പുതുമയായിരുന്നു.ഭാരതമാതാവ്,ഗാന്ധിജി,ചാച്ചാ നെഹ്റു എന്നിവരുടെ വേഷം ധരിച്ച കുട്ടികള്‍ വേദിയില്‍ എത്തി.കബ്ബ് -ബുള്‍ബുള്‍ കുട്ടികള്‍ യൂണിഫോമില്‍ അണിനിരന്നു.സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.എബ്രഹാം ഒറ്റപ്ലാക്കല്‍ പതാക ഉയര്‍ത്തി.സ്കൂള്‍ പി.ടി.. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.കനത്ത മഴ സ്വാന്ത്ര്യദിനറാലിയെ തടസപ്പെടുത്തി.

Tuesday 12 August 2014

നിറച്ചാര്‍ത്ത്


നിറച്ചാര്‍ത്ത്

നിര്‍മലഗിരി പ്രൈമറി സ്കൂളില്‍ കുട്ടികളിലെ സര്‍ഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനായി 'നിറച്ചാര്‍ത്ത് ' എന്ന പേരില്‍ ഒരു ചിത്രരചനാ പരിശീലന പരിപാടി ആരംഭിച്ചു.പ്രശസ്ത ചിത്രകാരന്‍ ശ്രീ.വിനോദ് അമ്പലത്തറയാണ് പരിശീലനം നല്‍കുന്നത്.അമ്പത് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.പരിപാടി ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്തംഗം ശ്രീ.ഹരീഷ് പി.നായര്‍ 2014 ആഗസ്ത് 12നു നിര്‍വഹിച്ചു.ചടങ്ങില്‍ പി.ടി.. പ്രസിഡണ്ട് ശ്രീ.ജിജി കുന്നപ്പള്ളി,സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ടെസ്സിന്‍ ,പ്രോഗ്രാം ഇന്‍ ചാര്‍ജ് ശ്രമതി സൂസമ്മ വി.എല്‍. ഇവര്‍ പ്രസംഗിച്ചു.

Wednesday 6 August 2014

സാക്ഷരം 2014 ഉദ്ഘാടനം

 സാക്ഷരം 2014 ഉദ്ഘാടനം

നിര്‍മലഗിരി പ്രൈമറി സ്കൂള്‍   സാക്ഷരം 2014 ഉദ്ഘാടനം 6/8/2014 -നു ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ജിജി കുന്നപ്പള്ളി അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് സി.ടെസ്സിന്‍, എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീമതി ഷൈല ജോര്‍ജ് ഇവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സാക്ഷരം 2014 ആരംഭിച്ചു



Tuesday 5 August 2014





ആഗസ്റ്റ് 6-ഹിരോഷിമാ ദിനം.




ആഗസ്റ്റ് 6-ഹിരോഷിമാ ദിനത്തില്‍ സ്കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു.
പ്രോഗ്രാം ഇന്‍ ചാര്‍ജ് ശ്രീമതി സൂസമ്മ വി. എല്‍. യുദ്ധവിരുദ്ധ സന്ദേശം നല്‍കി.PTA പ്രസിഡണ്ട് ശ്രീ.ജിജി കുന്നപ്പള്ളി യുദ്ധവിരുദ്ധ പ്രതിജ്ഞ ചോല്ലി കൊടുത്തു.യുദ്ധവിരുദ്ധ പ്ലക്കാര്‍ടുകളും സമാധാന പ്രാവുകളുടെ കടലാസ്സു രൂപങ്ങളുമേന്തി യുദ്ധവിരുദ്ധ റാലി നടന്നു.




സാക്ഷരം 2014

സാക്ഷരം 2014
       3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള കാസറഗോഡ് ഡയറ്റിന്റെ സംരംഭമാണ് 'സാക്ഷരം' 2014. ഡയറ്റ് മുന്‍വര്‍ഷം നടത്തിയ ട്രൈ ഔട്ട് പദ്ധതിയുടെ വിജയമാണ് ഈ പദ്ധതി ജില്ലയില്‍ നടപ്പിലാക്കാനുള്ള പ്രചോദനം.പ്രസ്തുത പദ്ധതിയിലൂടെ അടിസ്ഥാന ഭാഷാശേഷി ഇല്ലാത്ത കുട്ടികളുടെ എണ്ണം പദ്ധതി നടന്ന വിദ്യാലയങ്ങളില്‍ വെറും 3% ആയി കുറക്കാന്‍ കഴിഞ്ഞിരുന്നു. പ്രീ ടെസ്റ്റിലൂടെ പിന്നാക്കക്കാരെന്ന് കണ്ടെത്തിയ കുട്ടികളുടെ എണ്ണം 14496 ആണ്. ഇത് മൊത്തം കുട്ടികളുടെ 20% ല്‍ താഴെയേ വരുന്നുള്ളൂ. പദ്ധതിക്കാവശ്യമായ കൈപ്പുസ്തകം ഡയറ്റും വര്‍ക്ക് ഷീറ്റുകള്‍ എസ് എസ് എ യുമാണ് അച്ചടിച്ച് നല്‍കുന്നത്. 'സാക്ഷരം' 2014 ന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി നിര്‍വഹിച്ചു. ജി യു പി എസ് കാസര്‍ഗോഡ് അനക്സില്‍ നടന്ന ചടങ്ങില്‍ ഡി ഡി ഇ രാഘവന്‍ സി അധ്യക്ഷനായിരുന്നു. അടിസ്ഥാനഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള ഈ പദ്ധതി വിജയത്തിലെത്തിക്കാന്‍ അധ്യാപകമൂഹത്തിന്റെ ആത്മാര്‍ഥമായ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.