3
മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും
ഉറപ്പിക്കുന്നതിനുള്ള കാസറഗോഡ് ഡയറ്റിന്റെ സംരംഭമാണ് 'സാക്ഷരം' 2014.
ഡയറ്റ് മുന്‍വര്‍ഷം നടത്തിയ ട്രൈ ഔട്ട് പദ്ധതിയുടെ വിജയമാണ് ഈ പദ്ധതി
ജില്ലയില്‍ നടപ്പിലാക്കാനുള്ള പ്രചോദനം.പ്രസ്തുത പദ്ധതിയിലൂടെ അടിസ്ഥാന
ഭാഷാശേഷി ഇല്ലാത്ത കുട്ടികളുടെ എണ്ണം പദ്ധതി നടന്ന വിദ്യാലയങ്ങളില്‍ വെറും
3% ആയി കുറക്കാന്‍ കഴിഞ്ഞിരുന്നു. പ്രീ
ടെസ്റ്റിലൂടെ പിന്നാക്കക്കാരെന്ന് കണ്ടെത്തിയ കുട്ടികളുടെ എണ്ണം 14496 ആണ്.
ഇത് മൊത്തം കുട്ടികളുടെ 20% ല്‍ താഴെയേ വരുന്നുള്ളൂ. പദ്ധതിക്കാവശ്യമായ
കൈപ്പുസ്തകം ഡയറ്റും വര്‍ക്ക് ഷീറ്റുകള്‍ എസ് എസ് എ യുമാണ് അച്ചടിച്ച്
നല്‍കുന്നത്. 'സാക്ഷരം' 2014 ന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി നിര്‍വഹിച്ചു. ജി യു പി എസ്
കാസര്‍ഗോഡ് അനക്സില്‍ നടന്ന ചടങ്ങില്‍ ഡി ഡി ഇ രാഘവന്‍ സി
അധ്യക്ഷനായിരുന്നു. അടിസ്ഥാനഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള ഈ പദ്ധതി
വിജയത്തിലെത്തിക്കാന്‍ അധ്യാപകമൂഹത്തിന്റെ ആത്മാര്‍ഥമായ പിന്തുണ
ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
No comments:
Post a Comment