Wednesday 29 June 2016

വായന വാരാചരണം വിപുലമായി കൊണ്ടാടി.ആസ്വാദനകുറിപ്പ് മത്സരം ,,വായനാമത്സരം,പ്രസംഗ മത്സരം ,പതിപ്പ് നിർമ്മാണം എന്നിവ പരിപാടിയുടെ ഭാഗമായി .കബ് ,ബുൾ ബുൾ കുട്ടികൾ ലൈബ്രറി ശാക്തീകരണത്തിന് വായനാവാരാചരണത്തിന്റെ സമാപനത്തിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു .


2016 -17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി യുടെ ഉദ്‌ഘാടനം പി ടി എ  പ്രെസിഡന്റ് ഡേവിസ് ജോസഫ് നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് സി .ടെസിൻ അധ്യക്ഷ യായി .


Wednesday 15 June 2016

സ്കൂൾ മാനേജറുടെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് റെവ  .ഫാദർ ആന്റണി തെക്കേമുറി കുട്ടികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു .



പരിസ്ഥിതി ദിനത്തിൽ വാർഡ് മെമ്പർ ശ്രീമതി റീന  തോമസ്‌ മരത്തൈ നട്ടു .എം പി ടി യെ പ്രസിഡന്റ്‌ ശ്രീമതി സൗമ്യ വടക്കെകുറ്റ് മരത്തൈ വിതരണം  ചെയ്യ്തു .ഹെഡ്മിസ്ട്രെസ്സ്  സി .ടെസ്സിൻ പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ ഈ ദിനത്തിന്റെ സന്തേശം ഉൾക്കൊള്ളുന്ന സ്കിറ്റ് അവതരിപ്പിച്ചു .






Sunday 5 June 2016

പുതിയ അധ്യനവർഷം അനുഗ്രഹ ദായകമാകുവാൻ ക്ലാസ്സ് മുറികൾ ബഹു .അസിസ്ടന്റ്റ് മനേജർ ആശീർവദിച്ച് മനോഹരമായ സന്ദേശം നൽകി .

പ്രവേശനോത്സവം 2016 ജൂൺ  1 

നവാഗതരായ കുരുന്നുകൾ അക്ഷര ദീപം തെളിയിച്ച് , വാർഡ്‌ മെമ്പർ റീന തോമസ്‌ പ്രവേശനോത്സവ പരിപാടികൾ ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ REV .ഫാ .ആന്റണി തെക്കേമുറി അധ്യക്ഷനായി .ബലൂണുകൾ കൈയിലേന്തി ബാനറിന്റെ പിന്നിൽ അണിനിരന്ന്എല്ലാവരും  റാലി  നടത്തി .കുട്ടികൾക്കും മുതിർന്നവർക്കും മധുര പലഹാരം വിതരണം നടത്തി.സ്റ്റാഫ്‌ പ്രതിനിധി ശ്രീമതി ബിന്ദു .പി കെ , .PTA ,MPTA പ്രസിഡന്റ്‌ മാർ  എന്നിവർ ആശംസകൾ നേർന്നു .ഹെട്മിസ്ട്രെസ്സ് സി.ടെസി പി വി സ്വാഗതവും ,സൂസമ്മ വി എൽ നന്ദിയും  പറഞ്ഞു .ദീർഘ നാളത്തെ സേവനത്തിനു ശേഷം ചെമ്പേരി സ്കൂളിലേക്ക് സ്ഥലം മാറിപോകുന്ന സി .DAISAMMA മാത്യുവിനും ,പാലാവയൽ എൽ  പി  സ്കൂളി ലേക്ക് സ്ഥലം മാറിപോകുന്ന ശ്രീ മാർട്ടിൻ ജോസ്‌ഫിനും ഹൃദ്യമായ യാത്ര അയപ്പ് നല്കി ഉപഹാരങ്ങൾ നൽകി .