Thursday, 4 September 2014

ബ്ലോഗ് ഉദ്ഘാടനം

                ഉദ്ഘാടനം വെള്ളരിക്കുണ്ട് ടൗണില്‍; പൊതുജനമധ്യത്തില്‍

                     ബ്ലോഗ് ഉദ്ഘാടനം

               ബ്ലോഗിന്റെ ഉദ്ഘാടനം ബളാല്‍ പ‌ഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നര്‍വ്വഹിക്കുന്നു.

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കും മറ്റു സ്കൂളുകളിലേക്കും വിദ്യാഭ്യാസ അധികൃതരിലേക്കും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ഡയറ്റ് വിഭാവനം ചെയ്തു നടപ്പാക്കിയ 'ബ്ലന്‍ഡ് 'പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് നിര്‍മലഗിരി സ്കൂള്‍ രൂപം നലകിയ ബ്ലോഗിന്റെ ഉദ്ഘാടന പരിപാടി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.ബ്ലോഗിന്റെ പ്രചരണവും ജനസ്വീകാര്യതയും ഉറപ്പു വരുത്തുന്നതിനായി വെള്ളരിക്കുണ്ട് ടൗണില്‍ നടത്തിയ പരിപാടിയില്‍ പ‌ഞ്ചായത്ത് പ്രസിഡണ്ടും മെമ്പര്‍മാരുമടക്കം വന്‍ ജനസാന്നിധ്യം ഉണ്ടായി. ബ്ലോഗിന്റെ ഉദ്ഘാടനം പ‌ഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നര്‍വ്വഹിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വിവരസാങ്കേതിക വിദ്യ പരമാവധി പ്രയോജനത്തെടുത്തണമെന്ന് ഉദ്ഘാടനം നര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
 
ബ്ലോഗിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി സ്വാഗതപ്രസംഗത്തില്‍ സ്കൂള്‍ അധ്യാപകന്‍ മാര്‍ട്ടിന്‍ ജോസഫ് വിശദീകരിച്ചു.www.12425nirmalagirilpsvellarikkundu.blogspot.in എന്ന ഇന്റര്‍നെറ്റ് വിലാസത്തില്‍ ബ്ലോഗ് ലഭ്യമാണ്.ചടങ്ങില്‍ പ‌ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ലൈസമ്മ ജോര്‍ജ്, ബളാല്‍ പ‌ഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. താഹിറ ബഷീര്‍ , പ‌ഞ്ചായത്തംഗങ്ങളായ ശ്രീ.തോമസ് ചാക്കോ തുളിശ്ശേരില്‍ , സിബിച്ചന്‍ പുളിങ്കാല , സി.ഡി എസ്. ചെയര്‍മാന്‍ എ.സി.ലത്തീഫ് , പി.ടി., പ്രസിഡണ്ട് ജിജി കുന്നപ്പള്ളി , സാജന്‍ പൂവന്നിക്കുന്നേല്‍ , ബേബി ചെമ്പരത്തിയില്‍ ഇവര്‍ സന്നിഹിതരായിരുന്നു.സ്കൂള്‍ ഹെഡ്മിസിട്രസ് സി.ടെസ്സി പി.വി. നന്ദി രേഖപ്പെടുത്തി.


2 comments:

  1. മാതൃകാപരമായ രീതിയില്‍ ഉദ്ഘാടനച്ചടങ്ങ് സംഘടപ്പിച്ചതിന് പ്രത്യേക അഭിനന്ദനം. ബ്ലോഗ് വളരെ നന്നാവുന്നുണ്ട്

    ReplyDelete
  2. വളരെ നന്ദി.

    ReplyDelete