ശാസ്ത്രമേള:നിര്‍മലഗിരി സ്കൂളിന്റേത് ചരിത്ര നേട്ടം.
വെള്ളരിക്കുണ്ട് : കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായിട്ടുണ്ടെങ്കിലും ഈ വര്‍ഷം ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോത്സവം നിര്‍മലഗിരി സ്കൂളിന് സമ്മാനിച്ചത് ചരിത്ര നേട്ടമാണ്.ഈ വര്‍ഷവും എല്‍.പി.വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്കൂള്‍ നിലനിര്‍ത്തിയതു കൂടാതെ പ്രവൃത്തിപരിചയ സാമൂഹ്യ ശാസ്ത്ര മേളകളില്‍ ഒന്നാം സ്ഥാനവും,ഗണിതശാസ്ത്ര ശാസ്ത്ര മേളകളില്‍ രണ്ടാം സ്ഥാനവും എക്സിബിഷനില്‍ രണ്ടാം സ്ഥാനവും നേടി.
പി.ടി.എയും മാനേജ്മെന്റും വിജയികള്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു.സ്കൂളില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ വച്ചു സ്കൂള്‍ മാനേജര്‍ റവ.ഫാ.ആന്റണി തെക്കേമുറി ട്രോഫികള്‍ സ്കൂളിനു സമര്‍പ്പിച്ചു.വിജയികളായ കുട്ടികള്‍ക്കു സ്കൂള്‍ അസി. മാനേജര്‍ റവ.ഫാ.അബ്രഹാം ഒറ്റപ്ലാക്കല്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വിജയികളായ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാകരെയും സ്കൂള്‍ പി.ടി.എ. അഭിനന്ദിച്ചു.

No comments:
Post a Comment