Sunday, 21 August 2016

സ്വാതന്ത്ര്യദിനാഘോഷം  

ഹെഡ്മിസ്ട്രസ്  സി.ടെസ്സിൻ പതാകയുയർത്തി .അസിസ്റ്റന്റ് മാനേജർ റെവ ഫാ .അലക്സ് നിരപ്പേൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി .പിടിഎ പ്രസിഡന്റ് ബെന്നി ചക്കാലക്കൽ എം പിടിഎ പ്രസിഡന്റ്സൗമ്യ വടക്കേക്കുറ്റ്‌ എന്നിവർ ആശംസകൾ നേർന്നു.വന്ദേമാതര ഈരടികൾക്കൊപ്പം സംഗീത നൃത്തം അരങ്ങേറി .തുടർന്ന് ടൗണിലേക്ക് റാലി നടത്തി .മധുരപലഹാരവിതരണ ത്തോടെ പരിപാടികൾ സമാപിച്ചു .



ഹിരോഷിമ ദിനം 

 യുദ്ധത്തിന്റെ ഭീകരത നെഞ്ചിലേറ്റി ഈവർഷത്തെ ഹിരോഷിമ ദിന പരിപാടികൾ നടത്തി .യുദ്ധത്തിൽ പൊലിഞ്ഞ ജനതയെ സ്മരിച്ചുകൊണ്ട് ദീപംതെളിയിക്കുകയും പൂക്കൾ വർഷിക്കുകയും ചെയ്തുകൊണ്ട് സ്‌കൂൾ മാനേജർ റെവ .ഫാ ആന്റണി തെക്കേമുറി യുദ്ധ വിരുദ്ധസന്ദേശം നൽകി .സമാധാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാഡുകൾ ഏന്തി നടത്തിയ റാലിയിൽ  കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളുംപങ്കെടുത്തു .സഡാക്കോയുടെ സ്മരണ പുതുക്കി കൊക്കുകളെ നിർമ്മിച്ചു .അദ്ധ്യാപകൻ ജസ്റ്റിൻ ജോസഫ് യുദ്ധവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു .




Monday, 8 August 2016

ചാന്ദ്രദിനാഘോഷം:ജൂലൈ  21 

 ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ചാന്ദ്രദിന പരിപാടികൾക്ക് തുടക്കം കുറിച്ചു .ചാന്ദ്രദിന ക്വിസ് ,ചാന്ദ്രദിന പതിപ്പ് ,രാത്രിആകാശം (ചിത്ര രചന ),ചാന്ദ്ര ഗീതം ,എന്നിവ പരിപാടിയുടെ ഭാഗമായി .

ബഷീർ അനുസ്മരണം
 ജൂലൈ  5 
ഈവർഷത്തെ  ബഷീർ ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു .ബഷീറിന്റെ വിവിധ കഥ പാത്രങ്ങളെ പരിചയപ്പെടുത്തി പാത്തുമ്മയുടെ ആട് എന്ന കഥയെ ആസ്പദമാക്കി സ്കിറ്റ്‌  അവതരണം  നടത്തി.