വിശ്വസ്തതയുടെ
പാഠവുമായി നിര്‍മലഗിരി സ്കൂള്‍
വെള്ളരിക്കുണ്ട്:
കുട്ടികളില്‍
വിശ്വസ്തത എന്ന മൂല്ല്യം
വളര്‍ത്തുക എന്ന ഉദ്ദേശേയത്തോടെ
വെള്ളരിക്കുണ്ട് നിര്‍മലഗിരി
പ്രൈമറി സ്കൂളില്‍ നല്ല പാഠം
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ശിശുദിനത്തോടനുബന്ധിച്ച്
'
ഹോണസ്റ്റി
ഷോപ്പ് '
പ്രവര്‍ത്തനമാരംഭിച്ചു.
പഠനാവശ്യങ്ങള്‍ക്കുള്ള
വസ്കുക്കളും കഥാപുസ്തകങ്ങളുമാണ്
തുടക്കത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്.
ഹോണസ്റ്റി
ഷോപ്പ് ഉദ്ഘാടനം വെള്ളരിക്കുണ്ട്
പോലീസ് സബ് ഇന്‍സ്പെക്ടര്‍
ശ്രീ.എം.വി.ചന്ദ്രന്‍
നിര്‍വ്വഹിച്ചു.
സത്യസന്ധതയും
വിശ്വസ്തതയും സമൂഹത്തില്‍
അസ്തമിച്ചുകോണ്ടിരിക്കുന്ന
ഈ കാലഘട്ടത്തില്‍ സ്കൂളുകളില്‍
ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നത്
കുട്ടികളില്‍ മൂല്ല്യങ്ങള്‍
വളര്‍ത്താനുതകുമെന്ന്
ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു.
സ്കൂള്‍
പി.ടി.എ.
പ്രസിഡണ്ട്
ശ്രീ.ജിജി
കുന്നപ്പള്ളി അധ്യക്ഷനായിരുന്നു.സ്കൂള്‍
ഹെഡ്മിസ്ട്രസ് സി.ടെസ്സിന്‍
സ്വാഗതവും സ്കൂള്‍ നല്ല പാഠം
കോഡിനേറ്റര്‍ മാര്‍ട്ടിന്‍
ജോസഫ് നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment