Tuesday, 30 September 2014

KPSTU Quiz Winners

   Divya V.S. and Alphiya Maria with BRC Trainer Sri.Alocious George, Headmistress Sr.TessY P.V. and Smt.Elsamma Augustine (staff secretary)

Thursday, 25 September 2014

മംഗള്‍യാന്‍

ചരിത്രനേട്ടം കരസ്ഥമാക്കിയ ISRO ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍.
 ചൊവ്വാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ISRO ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് കത്തുകള്‍ പോസ്റ്റ് ചെയ്യുന്നു.
നിര്‍മലഗിരി സ്കൂള്ല്‍ ചൊവ്വാദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സ്പെഷ്യല്‍ അസംബ്ലി
         
 
                      വിവിധ പത്രങ്ങളുടെ പ്രദര്‍ശനം




ADSU

ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്‍ (adsu) ____മദ്യത്തിനും പുകയിലക്കുമെതിരെ കുട്ടികളില്‍ മനോഭാവം രൂപപ്പെടുത്താന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സി.സിസിലിയുടെ ക്ലാസ്സ്.


Wednesday, 24 September 2014

ഉപജില്ലാ ബ്ലോഗ് ഉദ്ഘാടനം


നിര്‍മലഗിരി സ്കൂളിന്  മികച്ച ബ്ലോഗിനുള്ള പുരസ്കാരം.



മികച്ച ബ്ലോഗിനുള്ള പുരസ്കാരം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ 
ശ്രീ . സി.രാഘവനില്‍ നിന്നും ഹെഡ്മിസ്ട്രസ് സി.ടെസ്സി പി.വി. ഏറ്റുവാങ്ങുന്നു.

Friday, 19 September 2014

സാലഡ് നിര്‍മാണം

സാലഡ് നിര്‍മാണം_____മൂന്നാം ക്ലാസ്സ്  പരിസരപഠനം_പഠനപ്രവര്‍ത്തനം.
___________________________________________________


Friday, 12 September 2014

സാക്ഷരം അവധിക്കാല ക്യാമ്പ്

       


സാക്ഷരം അവധിക്കാല ക്യാമ്പ് സെപ്റ്റംബര്‍ 11,12 തീയ്യതികളില്‍ സ്കൂളില്‍ വച്ചു നടന്നു.എല്ലാ അധ്യാപകരും പങ്കെടുത്തു.
 
 


ക്യാമ്പിന്റെ സമാപന സമ്മേളനം ചിറ്റാരിക്കല്‍ ബി.പി.ഒ. ശ്രീ.സണ്ണി പി.കെ. ഉദ്ഘാടനം ചെയ്തു.വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ശ്രീ.ലോറന്‍സ് മുരിങ്ങത്തുപറമ്പില്‍ അധ്യക്ഷനായിരുന്നു.

  



.
പി.ടി.. പ്രസിഡണ്ട് ശ്രീ. ജിജി കുന്നപ്പള്ളി,എം.പി.ടി.. പ്രസിഡണ്ട്  ശ്രീമതി.സൗമ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് 
ശ്രീമതി.ഫിലോമിന ജോണ്‍ സ്വാഗതവും          ശ്രീമതി.സൂസമ്മ വി എല്‍. നന്ദിയും പറഞ്ഞു






 



Saturday, 6 September 2014

ഓണാഘോഷം


                      ഓണാഘോഷം 


  ഓണസദ്യ ഒരുക്കന്ന തിരക്കിലായിരുന്നു അധ്യാപകരും പി.ടി.എ. അംഗങ്ങളും........പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ചൂടും പുകയും വകവെയ്ക്കാതെ ….....കുട്ടികള്‍ക്ക് ഒന്നാന്തരമൊരോണ സദ്യ; അതായിരുന്നു അവരുടെ ലക്ഷ്യം.
            


ഒരു ഭാഗത്ത് പൂക്കളമൊരുക്കുന്ന തിരക്കില്‍..കുട്ടികള്‍....ഓണക്കളികള്‍..ഒരുവശത്ത്......ചാക്കിലോട്ടം,ഓര്‍മ പരിശോധന,മാവേലി സെയ്സ്, ബോംബിംഗ് ദ സിറ്റി...........കളികള്‍ കുട്ടികള്‍ക്ക് ആവേശമായി.തുടര്‍ന്ന് അസംബ്ലി........

മാവേലി വേഷമിട്ട കൂട്ടുകാരനു ചുറ്റും എല്ലാവരും കൂടി...മാവേലിക്ക് ജയ് വിളിച്ചു....
 

           അപ്പോഴേക്കും ദാ ഓണസദ്യയും പായസവും റെഡി.
        


Friday, 5 September 2014

അധ്യാപകദിനം.


അധ്യാപകദിനഘോഷം.


അധ്യാപകദിനം.
           2014-അധ്യാപകദിനവും ഓണാഘോഷവും ഒന്നിച്ചുവന്ന വര്‍ഷം.......തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ആദരിക്കുന്നതിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവസരമൊരുക്കി.............. അധ്യാപകദിനാഘോഷത്തിന് പി.ടി.. അംഗങ്ങളുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് സ്കൂള്‍ ഹെഡ്മിസിട്രസ് സി.ടെസ്സി പി.വി. നാന്ദി കുറിച്ചു.തുടര്‍ന്ന് പി.ടി.. യുടെ ഉപഹാരം എല്ലാ അധ്യാപകര്‍ക്കും
പി.ടി., പ്രസിഡണ്ട് ജിജി കുന്നപ്പള്ളി വിതരണം ചെയ്തു.
 പി.ടി.. യുടെ ഉപഹാരം എല്ലാ അധ്യാപകര്‍ക്കും
പി.ടി., പ്രസിഡണ്ട് ജിജി കുന്നപ്പള്ളി വിതരണം ചെയ്യുന്നു.

              തുടര്‍ന്നു നടന്ന സ്കൂള്‍ അസംബ്ലിയില്‍ ഓരോ അധ്യാപകരെയും പൂച്ചെണ്ടു നല്‍കി കുട്ടികള്‍ ആദരിച്ചു.സ്കൂള്‍ ലീഡര്‍ ആദര്‍ശ് ടോം , അഭിരാമി എ , ആല്‍ഫിയ മരിയ , എന്നിവര്‍ അധ്യാപകദിനാശംസകള്‍ നേര്‍ന്നു.ഓണക്കളി വിജയികള്‍ക്ക് പി.ടി., പ്രസിഡണ്ട് ജിജി കുന്നപ്പള്ളി വിതരണം ചെയ്തു.


Thursday, 4 September 2014

ബ്ലോഗ് ഉദ്ഘാടനം

                ഉദ്ഘാടനം വെള്ളരിക്കുണ്ട് ടൗണില്‍; പൊതുജനമധ്യത്തില്‍

                     ബ്ലോഗ് ഉദ്ഘാടനം

               ബ്ലോഗിന്റെ ഉദ്ഘാടനം ബളാല്‍ പ‌ഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നര്‍വ്വഹിക്കുന്നു.

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കും മറ്റു സ്കൂളുകളിലേക്കും വിദ്യാഭ്യാസ അധികൃതരിലേക്കും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് ഡയറ്റ് വിഭാവനം ചെയ്തു നടപ്പാക്കിയ 'ബ്ലന്‍ഡ് 'പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് നിര്‍മലഗിരി സ്കൂള്‍ രൂപം നലകിയ ബ്ലോഗിന്റെ ഉദ്ഘാടന പരിപാടി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.ബ്ലോഗിന്റെ പ്രചരണവും ജനസ്വീകാര്യതയും ഉറപ്പു വരുത്തുന്നതിനായി വെള്ളരിക്കുണ്ട് ടൗണില്‍ നടത്തിയ പരിപാടിയില്‍ പ‌ഞ്ചായത്ത് പ്രസിഡണ്ടും മെമ്പര്‍മാരുമടക്കം വന്‍ ജനസാന്നിധ്യം ഉണ്ടായി. ബ്ലോഗിന്റെ ഉദ്ഘാടനം പ‌ഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നര്‍വ്വഹിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വിവരസാങ്കേതിക വിദ്യ പരമാവധി പ്രയോജനത്തെടുത്തണമെന്ന് ഉദ്ഘാടനം നര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
 
ബ്ലോഗിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി സ്വാഗതപ്രസംഗത്തില്‍ സ്കൂള്‍ അധ്യാപകന്‍ മാര്‍ട്ടിന്‍ ജോസഫ് വിശദീകരിച്ചു.www.12425nirmalagirilpsvellarikkundu.blogspot.in എന്ന ഇന്റര്‍നെറ്റ് വിലാസത്തില്‍ ബ്ലോഗ് ലഭ്യമാണ്.ചടങ്ങില്‍ പ‌ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ലൈസമ്മ ജോര്‍ജ്, ബളാല്‍ പ‌ഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. താഹിറ ബഷീര്‍ , പ‌ഞ്ചായത്തംഗങ്ങളായ ശ്രീ.തോമസ് ചാക്കോ തുളിശ്ശേരില്‍ , സിബിച്ചന്‍ പുളിങ്കാല , സി.ഡി എസ്. ചെയര്‍മാന്‍ എ.സി.ലത്തീഫ് , പി.ടി., പ്രസിഡണ്ട് ജിജി കുന്നപ്പള്ളി , സാജന്‍ പൂവന്നിക്കുന്നേല്‍ , ബേബി ചെമ്പരത്തിയില്‍ ഇവര്‍ സന്നിഹിതരായിരുന്നു.സ്കൂള്‍ ഹെഡ്മിസിട്രസ് സി.ടെസ്സി പി.വി. നന്ദി രേഖപ്പെടുത്തി.


സാക്ഷരം രക്ഷകര്‍തൃയോഗം

സാക്ഷരം രക്ഷകര്‍തൃയോഗം
   
          സാക്ഷരം പരിപാടിയുടെ ഒന്നാം ഘട്ടത്തിനു സമാപനം കുറിച്ചുകൊണ്ട് സാക്ഷരം ഗുണഭോക്താക്കളുടെ  രക്ഷകര്‍തൃയോഗം 4/9/2014 നു സ്തൂളില്‍ ചേര്‍ന്നു.ഒന്നാം ഘട്ടത്തില്‍ പരിശീലകരായിരുന്ന ഷാന്റി സിറിയക് , ബിന്ദു പി.കെ. എന്നീ അധ്യാപകരും ഹെഡ്മിസ്ട്രസ്സ് സി.ടെസ്സിനും രക്ഷകര്‍ത്താക്കളോട് സംസാരിച്ചു.ഒന്നാം ഘട്ട മൂല്ല്യനിര്‍ണ്ണയം നടത്തിയ ഉത്തരകടലാസ്  രക്ഷകര്‍ത്താക്കള്‍ക്ക് പരിശോധിക്കുവാന്‍ നല്‍കി.