Monday, 21 November 2016

തന്റെ സന്യസ്ത ജീവിതത്തിന്റെ 25 വർഷംപൂർത്തീകരിച്ചു ജൂബിലി നിറവിൽ നിൽക്കുന്ന ഞങ്ങളുടെ പ്രിയ പ്പെട്ട  പ്രധാനാദ്ധ്യാപികയ്ക്കു ജൂബിലി മംഗളങ്ങൾ ..

ജൂബിലി ആഘോഷം..





വിജയാഹ്ലാദ റാലി വെള്ളരിക്കുണ്ട് ടൗണിൽ എത്തിയപ്പോൾ വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഡു വിതരണം ചെയ്തു ..







ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം ഏറ്റുവാങ്ങിയപ്പോൾ ,.











അനുമോദനങ്ങൾ .......

ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ നേടിയ ടീമിലെ കൊച്ചു കലാകാരന്മാരെയും ,കലാകാരികളെയും അനുമോദിച്ചപ്പോൾ ..,





ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ നിർമലഗിരി എല്‍ പി സ്കൂള്‍ കുട്ടികളെ മാനേജ്മെന്റിന്റെയും, പി.ടി.എ യുടെയും സംയുക്താഭിമുഖ്യത്തില്‍ വെള്ളരിക്കുണ്ട്  ടൗണിലൂടെ ആനയിച്ചപ്പോള്‍ ടീമംഗങ്ങള്‍ ഹെഡ്മാസ്റ്റര്‍ക്കും പി ടി എ അംഗങ്ങൾക്കും അധ്യാപകര്‍ക്കും ഒപ്പം.....


Tuesday, 8 November 2016




നവംബർ 1 കേരളപ്പിറവി ..

കേരളസംസ്ഥാന അറുപതാം പിറന്നാൾ ആഘോഷം സമുചിതമായി കൊണ്ടാടി .അന്നേദിവസം 60 തിരികൾ തെളിച്ചു പൂക്കളം തീർത്തപ്പോൾ ആഘോഷത്തിന്റെ മാധുര്യം ഇരട്ടിച്ചു .കൂടാതെ ഓരോ കുട്ടികളും കേരളവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ കൂടി തീർത്തപ്പോൾ പരിപാടി കെങ്കേമമായി.







ഡി സി എൽ മത്സരങ്ങൾ 

തുടർച്ചയായി നാലാംതവണയും ദീപിക ചിൽഡ്രൻസ് ലീഗ് മത്സരങ്ങളിൽ ഓവർ ഓൾ ചമ്പ്യാന്മാരായി .സ്റ്റേജ് മത്സരങ്ങളിലും .സ്റ്റേജിതര മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു .



നവംബർ  1 കേരളപിറവി 

കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 60 വർഷം പൂർത്തിയാകുമ്പോൾ അറുപതാം വാർഷികം നന്നായി കൊണ്ടാടി .60 തിരികൾ തെളിച്ചു കേരളത്തിന്റെ മാതൃകയിൽ പൂക്കളം കൂടിയായപ്പോൾ പരിപാടി മികവുറ്റതായി .മുഴുവൻ കുട്ടികളും സ്വന്തമായി കേരളപതിപ്പുകൂടിയുണ്ടാക്കിയപ്പോൾ പരിപാടികൾ കൊഴുപ്പേറിയതായി .....................




ഈ വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞു .ഗണിത ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും ,ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും സാമൂഹ്യ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും നേടി .വിജയികളെ സ്കൂൾ മാനേജർ റെവ .ഫാ ആന്റണി തെക്കേമുറി അഭിനന്ദിച്ചു ........



ഒക്ടോബർ 2 .ഗാന്ധിജയന്തി.

ഈവർഷത്തെ ഗാന്ധി ജയന്തി വിപുലമായികൊണ്ടാടി .സ്കൂളും പരിസരവും ശുചിയാക്കി .സ്കൂൾ പച്ചക്കറിത്തോട്ടം കാടുകൾ പറിച്ചു വൃത്തിയാക്കി .


ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി മൂന്നാം ക്ലാസ് പരിസരപാഠത്തിൽ സാലഡ് നിർമ്മാണം ക്ലാസ് റൂമിൽ അധ്യപികമാരും കുട്ടികളും ചേർന്ന് നടപ്പാക്കിയപ്പോൾ അത് വേറിട്ട അനുഭവമായി കുട്ടികൾക്ക്മാറി .സ്കൂൾ ഹെഡ്മിസ്ട്രസ് സാലഡ് നിർമ്മാണ ഉത്‌ഘാടനം നടത്തി .
സാലഡ് നിർമ്മാണത്തിലൂടെ .............................................,,,.,.,.


Tuesday, 1 November 2016



സ്കൂൾകെട്ടിടം പണി പുരോഗതിയിലേക്ക് .
ഞങ്ങളുടെ സ്വപ്നമായ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാംഘട്ട വാർപ്പ് കഴിഞ്ഞു .....



ബളാൽ  പഞ്ചായത്തുതല യുറീക്ക വിജ്ഞാനോത്സവത്തിൽ  ജോൺസൻ തോമസ് ,അരവിന്ദ് .പി ,ദേവാംഗന  പി എന്നിവർ യഥാക്രമം  ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടി .
മൂന്നുപേർക്കും അഭിന്ദനങ്ങൾ
ചെമ്പേരിയിൽ വച്ചുനടന്ന adsu പ്രസംഗമത്സരത്തിൽ നാലാം ക്ലാസ്സിലെ റോസ്മേരി അലോഷ്യസ് ഒന്നാം സ്ഥാനം നേടി .റോസിന് ഹെഡ്മിസ്ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്തു .മോണോആക്റ്റിൽ ആഗ്നസ് മാത്യു എ ഗ്രേഡ് നേടി


രണ്ടുപേർക്കും അഭിനന്ദനങ്ങൾ