Wednesday, 21 September 2016

ഞങ്ങളുടെ സ്വപ്ന സാക്ഷാൽക്കരമായ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു.അക്കാദമിക നിലവാരം ഒരുപടികൂടി ഉയരുവാൻ ഭൗതീക സൗകര്യങ്ങളുടെ മെച്ചപ്പെടൽ കാ രണമാകുമെന്നുകരുതാതെവയ്യ .ഏവരുടേയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു .





 ഗ്രൂപ്പ് കലാപരിപാടികൾ 

കുട്ടികളിലെസർഗ്ഗവാസനകൾ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ കുട്ടികളെ വിവിധ ഗ്രൂപ്പാക്കി തിരിച്ച് കലാപരിപാടികൾക്ക് വേദിയൊരുക്കി .നേതാജി,ചാച്ചാജി ,ബാപ്പുജി തുടങ്ങി മൂന്നുഗ്രൂപ്പുകളാക്കി കുട്ടികളെതിരിച്ചു.അതിൽ നേതാജി ഗ്രൂപ്പിന്റെ പരിപാടികൾ വളരെ ഭംഗിയായിനടന്നു .കുട്ടികളെ സ്റ്റേജ് ഫിയർ മാറ്റാൻ ഇത്തരം പരിപാടികൾ ഉപകാരപ്പെടുന്നു .ഗ്രൂപ്പ് തയ്യാറാക്കിയ കുട്ടികളുടെ സൃഷ്ട്ടികൾ ഉൾപ്പെട്ട പത്രം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി .
പരിപാടികളിലൂടെ .................................................... ...........



പച്ചക്കറി വിത്തുവിതരണം 
പഞ്ചായത്തുകൃഷിഭവനിൽനിന്നും ലഭിച്ച പച്ചക്കറി വിത്തിന്റെ വിതരണഉത്‌ഘാടനം പിടിഎ പ്രസിഡന്റ് ബെന്നി ചക്കാലക്കൽ നിർവഹിച്ചു.എം പി ടി എ പ്രസിഡന്റ് ഷൈനി ,പി ടി യെ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി .

വളർന്നുവരുന്ന കുരുന്നുകളെ രോഗവിമുക്തമാക്കാൻ എന്ന ലക്ഷ്യത്തിനായി ആരോഗ്യവകുപ്പ് നൽകിയ വിരഗുളികയുടെ വിതരണ ഉത്‌ഘാടനം ഞങ്ങളുടെ പ്രിയ റിട്ടേർഡ് ടീച്ചർ ശ്രീമതി ഫിലോമിന ജോൺ നിർവഹിച്ചു .